Advertisement

സംസ്ഥാന സ്‌കൂൾ കായികമേള: ആദ്യ സ്വർണം പാലക്കാടിന്

October 20, 2017
1 minute Read
state school athletic meet 2017 palakkad bags first gold

അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂൾ കായികമേളയിലെ ആദ്യ സ്വർണം പാലക്കാടിന്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിൽ പാലക്കാട് പറളി സ്‌കൂളിലെ പി.എൻ അജിത്താണ് സ്വർണം നേടിയത്.

രണ്ടാം സ്വർണം എറണാകുളവും, മൂന്നാം സ്വർണം തിരുവനന്തപുരവും നേടി.
സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിലാണ് കോതമംഗലം മാർ ബോസിലിലെ അനുമോൾ തമ്പിയാണ് എറണാകുളത്തിന് വേണ്ടി സ്വർണം നേടിയത്. .ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലാണ് തിരുവനന്തപുരം സായിയിലെ സൽമാൻ സ്വർണം നേടിയത്.

മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സിന്തറ്റിക് ട്രാക്ക് നിർമിച്ചതിന് ശേഷമുള്ള ആദ്യ സംസ്ഥാന മീറ്റും ഇതുതന്നെ.

state school athletic meet 2017 palakkad bags first gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top