ദിലീപിന്റെ സുരക്ഷാ ഏജൻസിയുടെ വാഹനം വിട്ട് നൽകുമെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്‌സുരക്ഷയൊരുക്കാനെത്തിയ സ്വകാര്യ സുരക്ഷാ എജൻസിയായ തണ്ടർ ഫോഴ്‌സിന്റെ വാഹനം പോലീസ് പരിശോധിച്ചു.
തണ്ടർ ഫോഴ്‌സിന് നിയമപരമായി ലൈസൻസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാൽ വാഹനം വിട്ടു നൽകുമെന്നും പോലീസ് അറിയിച്ചു.
കൊച്ചിയിൽ നിന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കര പോലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച മുതലാണ് ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘തണ്ടർ ഫോഴ്‌സ്’ എന്ന സുരക്ഷാ ഏജൻസി ദിലീപിന് സുരക്ഷ ഒരുക്കിത്തുടങ്ങിയത്. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരാണ് ദിലീപിന് സുരക്ഷ നൽകാൻ ഒപ്പമുള്ളത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News