ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് തിരിതെളിയുന്നു

ഫ്‌ളവേഴ്‌സ് ചാനൽ കേരളത്തിന് വേണ്ടി സമർപ്പിക്കുന്ന മൂന്നാം സംരംഭം ഭീമ ജ്വല്ലേഴ്‌സ് ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയുന്നു.
ഗൃഹോപകരണങ്ങൾ മുതൽ വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കൾ വരെ നൂറോളം സ്റ്റാളുകളിലായി ക്രമീകരിച്ച് ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം നടക്കുന്നത് പത്തനംതിട്ട ഇടത്താവളം മൈതാനിയിലാണ്.
തിങ്കൾ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് 2 മണി മുതൽ 9 മണി വരെയും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 9 വരെയുമാണ് പ്രവേശനം. 50 രൂപയാണ് പ്രവേശന ഫീസ്.
ആക്വ-പെറ്റ് ഷോ, ഫ്‌ളവേഴ്‌സ് ഷോ, വൈകീട്ട് 6 മുതൽ 9 മണി വരെ നടക്കുന്ന വിവിധ കാലാമേളകൾ എന്നിവയാണ് പ്രധാന ആകർഷണം.
ശ്രീ രാജു എബ്രഹാം എംഎൽഎ, ശ്രീമതി വീണ ജോർജ് എംഎൽഎ, ശ്രീമതി രജനി പ്രതാപ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
.
flowers shopping festival and flowers show launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here