ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടെന്ന വാർത്ത വ്യാജമെന്ന് ആർബിഐ

ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടെന്ന വാർത്ത വ്യാജമാണെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ആധാർ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്നും ആർബിഐ വ്യക്തമാക്കി. ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് ആർബിഐ ഉത്തരവിറക്കിയിട്ടില്ലെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു.
അത്തരമൊരു ഉത്തരവിറക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയോടെയാണ് വാർത്ത പുറത്തുവന്നിരുന്നത്. കഴിഞ്ഞ ജൂൺ ഒന്നിനാണ് ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർബിഐ വിജ്ഞാപനമിറക്കിയത്. കള്ളപ്പണ നിക്ഷേപം തടയുന്നതിനാണ് ഇത്തരമൊരു നടപടിയെന്നായിരുന്നു വിശദീകരണം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News