പത്താംക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; അധ്യാപകർക്കെതിരെ കേസ്

pavaratty youth suicide policemen suspended couple committed suicide for not having enopugh money for treatment

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സ്‌കൂളിലെ രണ്ട് അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. അധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ുപോലീസ് വ്യക്തമാക്കി.

വെളളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലത്തെ സ്വകാര്യ സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടി സ്വയം ചാടിയതാണെന്ന് അധ്യാപകർ പറയുന്നുണ്ടെങ്കിലും ഇവരുടെ മാനസ്സിക സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ.

മറ്റൊരു കുട്ടിയുമായുളള തർക്കത്തിൽ അധ്യാപകർ ഈ കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് വഴക്കുപറഞ്ഞിരുന്നു. തുടർന്നാണ് കുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത്. തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top