പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ഡൽഹിയിൽ യുവാവിനെ തല്ലിക്കൊന്നു

murder

ഡൽഹിയിൽ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ഹാർഷ് വിഹാറിലാണ് ക്രൂരമർദ്ദനമേറ്റ് സന്ദീപ് എന്ന യുവാവ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. റാസ, സെബു , മുകീം എന്നിവരാണ് അറസ്റ്റിലായത്. വടി, കല്ല് എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചത്.

തമ്മിലുണ്ടായ തർക്കം പിന്നീട് കൊലപാതകത്തിലെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം സന്ദീപും മൂന്ന് പേരുമായി വക്ക് തർക്കമുണ്ടായതായി പോലീസ് വ്യക്തമാക്കി. പരസ്പരം കൊല്ലുമെന്ന് ഇരുവരും ഭീഷണി മുഴക്കിയിരുന്നുവെന്നും പോലീസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More