ബിസിസിഐയുടെ നിലപാട് ഇരട്ടത്താപ്പ് : ശ്രീശാന്ത്

bcci takes double standard alleges sreeshanth

ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ശ്രീശാന്ത്. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പറയുന്ന ബിസിസിഐയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് ശ്രീശാന്ത് പറഞ്ഞു. ലോധ കമ്മിറ്റി റിപ്പോർട്ടിൽ ബിസിസിഐയിലെ ക്രമക്കേടുകൾ തുറന്നുകാട്ടിയിരുന്നു. ഇതിനെത്തുടർന്ന് സംഘടനയിൽ അടിമുടി മാറ്റം വേണമെന്ന് സുപ്രീംകോടതി നിർദേശിച്ചപ്പോൾ അതിനെതിരെ സുപ്രീംകോടതിയിൽ നിയമയുദ്ധം നടത്തുകയാണ് ബിസിസിഐ ചെയ്തത്. കോടതി ഉത്തരവിനെ ബിസിസിഐ എത്രമാത്രം ബഹുമാനിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും ശ്രീശാന്ത് പറഞ്ഞു.

തന്റെ കാര്യം വന്നപ്പോൾ മാത്രം ബിസിസിഐ കോടതി ഉത്തരവിനെ വളരെയധികം ബഹുമാനിക്കുന്നു. ഇത് ഇരട്ടത്താപ്പാണ്. ആരാണ്, ഏത് ശക്തിയാണ് തനിക്കെതിരായ പുതിയ ഉത്തരവിന് പിന്നിലെന്ന് അറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഒത്തുകളിയിൽ എനിക്കൊപ്പം 13 പേരുകൾ കൂടിയുണ്ടായിരുന്നു. എന്നാൽ അവരുടെ ആരുടെയും പേരുകൾ പരസ്യമാക്കരുതെന്നാണ് ബിസിസിഐ കോടതിയിൽ കേണപേക്ഷിച്ചത്.

ബിസിസിഐ വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചെങ്കിലും കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. കോടതി ഉത്തരവ് കൈയിൽ കിട്ടിയശേഷം അപ്പീൽ പോകുന്നതിനെക്കുറിച്ചും നിയമനടപടികളെക്കുറിച്ചും ആലോചിക്കും. നാലരക്കൊല്ലമായി കാത്തിരുന്ന തനിക്ക് കുറച്ചുകാലം കൂടി കാത്തിരിക്കുന്നതിൽ വിഷമമില്ലെന്നും ശ്രീ വ്യക്തമാക്കി.

bcci takes double standard alleges sreeshanth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top