മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിനെ ചുട്ടുകൊന്നു

murder

ഭോപ്പാലില്‍ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ ചുട്ടുകൊന്നു.  മധ്യപ്രദേശ്, ദാമോ സ്വദേശിയായ നര്‍മ്മദ സാഹു(45)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. നര്‍മ്മദയുടെ മകളെ അയല്‍വാസിയായ സച്ചിന്‍ സാഹുവും കൂട്ടുകാരും നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് നര്‍മ്മദ പോലീസില്‍ പരാതി നല്‍കിയത് സച്ചിനേയും കൂട്ടുകാരേയും ചൊടിപ്പിച്ചു. ഇവര്‍ നിരന്തരം നര്‍മ്മദയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ശനിയാഴ്ച സച്ചിന്‍, രാജ്കുമാര്‍, രാംകുമാര്‍ എന്നിവര്‍ നര്‍മ്മദയുടെ വീട്ടിലെത്തുകയും മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ നര്‍മ്മദയെ സമീപവാസികള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു.

murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top