കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂളിന് മുന്നില്‍ സംഘര്‍ഷം

അധ്യാപിക അധിക്ഷേപിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്ക്കൂളിന് മുന്നില്‍ സംഘര്‍ഷം. കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ജാഥയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് ലാത്തി വീശിയാണ് കെഎസ് യു പ്രവര്‍ത്തകറെ നീക്കിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. മൂന്ന് കെഎസ് യു പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു മൊഴി. സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ആരോപിതരായ സിന്ധു, ക്രസന്‍റ എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്കെതിരെ കേസ് എടുത്തത്. രണ്ട് ദിവസം മുന്‍പ് സഹപാഠിയുമായി പെണ്‍കുട്ടി വാക്കുതര്‍ക്കമുണ്ടാക്കി. ഇത് ചോദ്യം ചെയ്ത അധ്യാപിക സ്റ്റാഫ് റൂമിലേക്ക് വിദ്യാര്‍ത്ഥിനിയെ വിളിച്ച് വരുത്തി ശകാരിച്ചിരുന്നു. ഇതില്‍ മനം നൊന്ത പെണ്‍കുട്ടി എല്‍പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് പൊലീസ് വിശദീകരണം.
Trinity Lyceum School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here