അഴിമതി അന്വേഷണം; രാജസ്ഥാനിൽ ഓർഡിനൻസ് അവതരിപ്പിച്ചു

gag law

ന്യായാധിപർ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താകൂ എന്ന രാജസ്ഥാൻ സർക്കാരിന്റെ ഓർഡിനൻസ് നിയമസഭയിൽ അവതരിപ്പിച്ചു. അതേസയം ഒർഡിനൻസിനെതിരായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ആഭ്യന്തര മന്ത്രിയായി ഗുലാബ് ചന്ദ് ഖട്ടാരിയ ആണ് ഓർഡിനൻസ് അവതരിപ്പിച്ചത്. രണ്ട് ബിജെപി അംഗങ്ങൾ ഓർഡിനൻസിനെ എതിർത്തു. കോൺഗ്രസ് അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

സെപ്തംബർ ഏഴിനാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. 1973ലെ ക്രിമിനൽ നടപടിച്ചട്ടം ഭേദഗതി ചെയ്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top