ടാറ്റു ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇമിഗ്രേഷനിൽ കുടുങ്ങും !

ആദ്യകാലത്ത് ടാറ്റു എന്നത് ഒരു ഗോത്രത്തിന്റെ ചിഹ്നമായിരുന്നുവെങ്കിൽ പിന്നീട് അത് ഗാങ്സ്റ്റർ, ഗുണ്ടാ, ‘മരുന്നടിക്കാർ’ തുടങ്ങിയവരുടെ അടയാളമായി മാറി. ഇന്ന് വീണ്ടും ടാറ്റു ട്രെൻഡാകുകയും, പൊതുജനത്തിനിടയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്തുവെങ്കിലും ടാറ്റു ചെയ്തവർക്ക് കടൽ കടക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ടാറ്റു എന്നത് പല രൂപത്തിലുമാകാം. ചിത്രമോ, എന്തെങ്കിലും സന്ദേശമോ, വാക്യങ്ങളോ.. അങ്ങനെയെന്തെങ്കിലും. എന്നാല്‍ അവ സ്വന്തം ഭാഷയിൽ തന്നെയാകണമെന്നില്ല ചൈനീസ് പോലുള്ള ഭാഷകളിളോ ബോദോ, മഗരി പോലുള്ള ഗോത്ര ഭാഷകളിലോ ആകം. ഇതെല്ലാം അത്യധികം ആശങ്കയോടെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നോക്കി കാണുന്നത്.
ഈ ടാറ്റൂകളിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശമെന്തെന്ന് ചിന്തയാണ് ടാറ്റു ചെയ്തവർക്ക് വിസ നിഷേധിക്കുന്നതിന് പലപ്പോഴും കാരണമാകുന്നത്. ആ ടാറ്റുകൾ ഒരു തീവ്രവാദി സംഘത്തിന്റെയോ, മയക്കുമരുന്ന റാക്കറ്റിന്റെയോ മറ്റോ സൂത്ര വാക്യങ്ങളോ, രഹസ്യ സന്ദേശങ്ങളോ ഒക്കെയാകാം എന്നും അവർ ആശങ്കപ്പെടുന്നു.
ടാറ്റു മായിച്ച പാട് വരെ വില്ലൻ !!
ഒരു കാലത്ത് ടാറ്റു ചെയ്യുകയും പിന്നീട് ക്രേസ് പോയി കഴിഞ്ഞാൽ അത് മായ്ക്കുകയും ചെയ്യുന്ന ആളുകളും നമുക്കിടയിലുണ്ട്. ടാറ്റു മായ്ച്ച് കഴിഞ്ഞാൽ ശരീരത്ത് പ്രത്യക്ഷപ്പെടുന്ന പാട് പോലും ഇമ്മിഗ്രേഷന്റെ സമയത്ത് വില്ലനാകാം.
ഇത്തരക്കാർക്ക് ഏതെങ്കിലും നിരോധിത സംഘടനയോ, റാക്കറ്റോ, ഗുണ്ടാ സംഘങ്ങളോ, തീവ്രവാദി ഗ്രൂപ്പുകളോ ആയി ബന്ധമുണ്ടോയെന്നെല്ലാം ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ചുഴിഞ്ഞന്വേഷിക്കാറുണ്ട്. പലപ്പോഴും പലരുടേയും വിസ വ്യക്തമായ കാരണങ്ങൾ കാണിക്കാതെ നിഷേധിക്കുന്നതിനും ടാറ്റു കാരണക്കാരനായിട്ടുണ്ട്.
നിയമവശം
ടാറ്റു ചെയ്തവർക്ക് വിസ നിഷേധിക്കാം എന്ന നിയമം ഒരു രാജ്യത്തേയും ഒരു ഇമ്മിഗ്രേഷൻ നിയമങ്ങളിലും പ്രതിബാധിച്ചിട്ടില്ല. എന്നിരുന്നാലും ഇത്തരക്കാർ തങ്ങളുടെ രാജ്യത്ത് പ്രവേശിച്ചാൽ ഉണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിസ നിഷേധിക്കുന്നതായാണ് കാണുന്നത്.
പ്രതിവിധിയെന്ത് ?
വിസയ്ക്ക് അപേക്ഷ നൽകുമ്പോൾ ടാറ്റു സംബന്ധിച്ച വിവരങ്ങൾ എഴുതി നൽകുന്നത് (റിറ്റൺ എക്‌സ്പ്ലനേഷൻ) സഹായകരമാകും. ടാറ്റുവിനെ ചുറ്റിപ്പറ്റി അവർക്കിടയിലുണ്ടായ സംശയം ദുരീകരിക്കാൻ ഇത് കാരണമാകും.
ഒരു പക്ഷേ മുമ്പ് ഏതെങ്കിലും സംഘത്തിന്റെ ഭാഗമിയിരുന്നു നിങ്ങൾ, അന്ന് കുത്തി
യതാണ് സംഘത്തെ സൂചിപ്പിക്കുന്ന ഈ ടാറ്റുവെങ്കിൽ അക്കാര്യവും കത്തിൽ സൂചിപ്പിക്കണം. എന്നാൽ നിങ്ങൾ ഇന്ന് സംഘത്തിൽ ഇല്ലെന്നും, അതിൽനിന്നെല്ലാം വിട്ട് പോന്ന് സാധാരണജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കത്തിൽ പറയണം.
tattoo a villain during immigration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here