കമല്‍ഹാസനും രജനികാന്തും ഒരുമിച്ച് അഭിനയിച്ച മലയാള ചിത്രം അവതരിപ്പിച്ചത് ഐവി ശശി

കമല്‍ഹാസനേയും, രജനികാന്തിനേയും ഒരുമിച്ച് മലയാളത്തില്‍ എത്തിച്ച സംവിധായകന്‍ എന്ന തകര്‍ക്കപ്പെടാത്ത ഖ്യാതികൂടി അവശേഷിപ്പിച്ചാണ് ഐവി ശശി യാത്രയായത്. തമിഴ്, മലയാളം സിനിമകളിലായി ഇറങ്ങിയ അലാവുദ്ദീനും അത്ഭുത വിളക്കും എന്ന ചിത്രത്തിലാണ് തമിഴിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചത്. 1979ലാണ് ഈ ചിത്രം തീയറ്ററുകളില്‍ എത്തിയത്.
ചിത്രീകരണ സമയത്ത് ക്ഷോഭിച്ച രജനികാന്ത് ചിത്രത്തിന്റെ നിര്‍മ്മാതാവായ ഹരി പോത്തനെ കുത്താന്‍ ചെന്നിരുന്നു. തുടര്‍ന്ന് പടത്തിന്റെ ചിത്രീകരണം വളരെ കഷ്ടപ്പെട്ടാണ് പൂര്‍ത്തിയാക്കിയത്. രജനികാന്തിന്റെ അക്രമത്തിന് സാക്ഷിയായ കമല്‍ഹാസല്‍ ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ വിസമ്മതിച്ചതോടെയായിരുന്നു അത്. ഒടുവില്‍ തമിഴിലെ സംവിധായകന്‍ ബാലചന്ദ്രറിനെ കൊണ്ട് വന്നാണ് രജനിയെ അനുനയിപ്പിച്ചത്. തീയറ്ററുകളില്‍ വന്‍ വിജയമായിരുന്നു ചിത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here