Advertisement

ചരിത്രത്തിൽ നിന്നും ശിപായി ലഹള പുറത്ത്; പൈക ബിദ്രോഹ ഇനി ഒന്നാം സ്വാതന്ത്ര സമരം

October 24, 2017
Google News 2 minutes Read
centre removes sepoy mutiny from indian freedom fight history

കേന്ദ്ര സർക്കാർ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തിരുത്തലുകൾ വരുത്തി. ശിപായി ലഹള ഇനി മുതൽ ഒന്നാം സ്വാതന്ത്ര സമരമായി അറിയപ്പെടില്ല.

മറിച്ച് 1817ൽ ഒഡീഷയിൽ നടന്ന ‘പൈക ബിദ്രോഹ’ പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ പ്രഖ്യാപിച്ചു.

പൈക പ്രക്ഷോഭമായിരിക്കും ഇനി മുതൽ സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുക.1857ൽ ഇന്ത്യൻ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയർത്തിയ സമരമാണ് ഇതോടെ ചരിത്രത്താളുകളിൽ നിന്നും മാറ്റിയെഴുതിയിരിക്കുന്നത്.

വിദ്യാർഥികൾ യഥാർഥ ചരിത്രമാണു പഠിക്കേണ്ടതെന്നും ചരിത്ര പുസ്തകങ്ങളിൽ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരിൽ ‘പൈക ബിദ്രോഹ’ അറിയപ്പെടുമെന്നും ജാവേഡ്ക്കർ പറഞ്ഞു.

കൂടാതെ ‘പൈക ബിദ്രോഹ’യുടെ ചരിത്ര സ്മാരകങ്ങൾ നിർമിക്കാൻ കേന്ദ്രം 200 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

centre removes sepoy mutiny from indian freedom fight history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here