ഷെറിൻ മാത്യൂസിന്റേത് കൊലപാതകം; പിതാവ് അറസ്റ്റിൽ

അമേരിക്കയിലെ വടക്കൻ ടെക്‌സസിൽ കാണാതായ മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിന്റെത് കൊലപാതകം എന്ന് പോലീസ്. ഇതെതുടർന്ന് കുട്ടിയുടെ വളർത്തച്ഛൻ വെസ്‌ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായ മൊഴി നൽകിയതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. പാലു കുടിക്കാത്തതിന് പുറത്തുനിർത്തിയപ്പോൾ കുട്ടിയെ കാണാതായെന്നാണ് വെസ്‌ലി മാത്യൂസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് മൊഴി മാറ്റി പറഞ്ഞിരുന്നു.
വെസ്‌ലിയെ ആദ്യം അറസ്റ്റുചെയ്തിരുന്നെങ്കിലും ജാമ്യത്തിൽവിട്ടിരുന്നു. ഷെറിൻ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. വീടിന് സമീപമുള്ള കലുങ്കിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
sherin mathews murder father arrested
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News