ജർമൻ കപ്പലിലെ ആറ് നാവികരെ കടൽകൊള്ളക്കാർ തട്ടിക്കൊണ്ടുപോയി

തെക്കൻ നൈജീരിയയിലെ സമുദ്രതീരത്ത് ജർമൻ കപ്പലിനുനേരെ കടൽകൊള്ളക്കാരുടെ ആക്രമണം. ക്യാപ്റ്റൻ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി. ജർമനിയിലെ പീറ്റർ ദോഹൽ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള കപ്പലാണ് കൊള്ളസംഘം ആക്രമിച്ചത്.
ഇക്വറ്റോറിയൻ ഗിനിയൻ തലസ്ഥാനമായ മലാബോയിൽനിന്ന് ലൈബീരിയൻ തലസ്ഥാനമായ മൺറോവിയിലേക്ക് പോകുകയായിരുന്നു കപ്പൽ. തട്ടിക്കൊണ്ടുപോയവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. പത്ത് പേരടങ്ങുന്ന കൊള്ളസംഘമാണ് നാവികരെ റാഞ്ചിയതെന്നാണ് വിവരം.
6 crew members of german ship kidnapped
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here