പിങ്ക് പട്രോൾ ഹെൽപ്പ്‌ലൈൻ നമ്പർ; ഒപ്പം അറിയേണ്ടതെല്ലാം

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം വർധിച്ചുവരുനന് സാഹചര്യത്തിൽ അവർക്ക് സുരക്ഷയൊരുക്കാൻ സർക്കാർ രൂപീകരിച്ച ഒന്നാണ് പിങ്ക് പട്രോൾ.
സ്ത്രീകൾ മാത്രമടങ്ങുന്ന പോലീസ് സേനയായത് കൊണ്ട് തന്നെ പ്രശ്‌നമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഒരു സഹോദരിയോടോ അമ്മയോടോ എന്ന പോലെ സ്ത്രീകൾക്ക് പിങ്ക് പോലീസിനോട് തങ്ങളുടെ ദുരനുഭവമോ, പ്രശ്‌നങ്ങളോ തുറന്ന് പറയാം.
പിങ്ക് പട്രോൾ സേവനം ഉപയോഗിക്കാൻ 1515 എന്ന നമ്പറിൽ ബന്ധപ്പെടാം. പരാതി പിങ്ക് പട്രോൾ കണ്ട്രോൾ റൂമിൽ ലഭിച്ചയുടൻ പിങ്ക് പെട്രോൾ വാഹനത്തിലേക്കും പോലീസ് വയർലേസ്സിലേക്കും സന്ദേശമയക്കും. തൽക്ഷണം സഹായം ആവശ്യപ്പെട്ടവർക്കരികിൽ സഹായവുമായി പിങ്ക് പെട്രോൾ എത്തും.
തിരുവനന്തപുരത്ത് മാത്രം 33 വനിത പോലീസുകാരാണ് പിങ്ക് പെട്രോൾ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പിങ്ക് പട്രോൾ സേവനം. എന്നാൽ രാത്രി 8 മണി വരെ മാത്രമേ സേവനം ഉള്ളൂ എന്നത് ഒരു ന്യൂനതയായി ചൂണ്ടിക്കാട്ടുന്നു.
all about pink patrol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here