ഗൗരി നേഘയുടെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അധ്യാപികമാര്‍ ഹൈക്കോടതിയില്‍

കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.അധ്യാപികമാരായ ക്രെസന്റ്,സിന്ധുഎന്നീ അധ്യാപികമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവം നടന്ന അന്ന് മുതല്‍ ഇവര്‍ ഒളിവിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടീച്ചര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. അധ്യാപിക കുട്ടിയെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് കൊണ്ടുപോകുന്നതും, കുട്ടി ചാടുന്നതുമായ സിസിടി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here