വിവിധ വകുപ്പുകളുമായുളള ഏകോപനം ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

വിവിധ വകുപ്പുകളുമായുളള ഏകോപനം ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കലക്ടര്‍മാരുടെയും വകുപ്പു തലവന്‍മാരുടെയും വാര്‍ഷികയോഗത്തില്‍ ആമുഖമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ് പല പദ്ധതികളും നടപ്പാക്കേണ്ടത്. ഇക്കാര്യത്തില്‍ പഞ്ചായത്തുകളുമായും നഗരസഭകളുമായും കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കാന്‍ വകുപ്പുകള്‍ക്ക് കഴിയണം. ഈ വിഷയത്തില്‍ കലക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം.
നവകേരളം കര്‍മ്മ പദ്ധതിയില്‍വരുന്ന നാലു മിഷനുകളുടെ പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കണം. തീരുമാനം എടുക്കുന്നതില്‍ കാലതാമസം ഉണ്ടാവാന്‍ പാടില്ല. ജില്ലാ മജിസ്റ്റ്രേറ്റുമാര്‍ എന്ന നിലയിലുളള ഉത്തരവാദിത്വം നിറവേറ്റുന്നതിലും കലക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുളള ചികിത്സാസഹായം അര്‍ഹമായ തോതില്‍ ലഭ്യമാക്കുന്നതിനും കലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതികള്‍ക്കുവേണ്ടിയുളള ഭൂമി ഏറ്റെടുക്കല്‍, ഭൂമിയുടെ കൈമാറ്റം എന്നിവയിലുളള കാലതാമസം ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ.കെ.എം. അബ്രഹാം നിര്‍ദ്ദേശിച്ചു.
പദ്ധതി അവലോകനത്തിനുളള സോഫ്റ്റ്വേര്‍ ഉടനെ തയ്യാറാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുളള സഹായവിതരണം വേഗത്തിലാക്കാനുളള സോഫ്റ്റ്വേറും ഉടനെ ഏര്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കലക്ടര്‍മാരുടെ യോഗം വ്യാഴാഴ്ച പൂര്‍ത്തിയാകും. മന്ത്രിമാരും വകുപ്പു സെക്രട്ടറിമാരും തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here