ഉറി മാതൃകയില്‍ ഭീകരാക്രമണത്തിന് സാധ്യത; ബിപിന്‍ റാവത്ത്

ഉറി ഭീകരാക്രമണ മാതൃകയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് കരസേന മോധാവി ബിപിന്‍ റാവത്ത്. എ.എന്‍.ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഉള്‍പ്രദേശങ്ങളിലെ സുരക്ഷാമുന്‍കരുതലുകളില്‍ ആശങ്കയുണ്ടെന്നും ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് സമാനമായ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് കരസേന മേധാവി വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നിരീക്ഷണത്തിനായി ഇലക്ട്രോണിക് യുദ്ധമുറകളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ പ്രത്യേകിച്ചും കിഴക്കും വടക്കുമുള്ള പ്രദേശങ്ങളില്‍ രഹസ്യാന്വേഷണം, ജാഗ്രതയോടെയുള്ള നിരീക്ഷണം, സൈനികവിമാനങ്ങളുടെ നിരീക്ഷണപ്പറക്കല്‍ എന്നിവ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഉറിയിലെ പ്രധാന സൈനിക ക്യാമ്പില്‍ ഭീകരാക്രമണം നടന്നത്. വേഷപ്രച്ഛന്നരായി എത്തിയ ഭീകരരാണ് അന്ന് ആക്രമണം നടത്തിയത്. അന്ന് 17 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
possibilty of uri model attack says bipin rawat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here