കേട്ടാൽ അറയ്ക്കുന്ന തെറി പറഞ്ഞു; ലൈംഗികമായി ഉപദ്രവിക്കാൻ വന്നു; നിത്യാ മേനോൻ ചിത്രത്തിന്റെ സെറ്റിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി

മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ എത്രമാത്രം അരക്ഷിതരാണെന്ന വസ്തുത ഊട്ടിയുറപ്പിച്ച് പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് ജൂലിക്കുണ്ടായ ദുരനുഭവം.
വികെ പ്രകാശിന്റെ ചിത്രീകരണം നടക്കുന്ന പ്രാണയുടെ ലൊക്കേഷനിൽ വെച്ച്, പ്രൊഡക്ഷൻ ടീമിലുണ്ടായിരുന്ന ഗുണ്ടകൾ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ന്നിന്ത്യൻ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി.
ഡേറ്റ് ഇല്ലാതിരുന്നിട്ടും നടി നിത്യാ മേനോന്റെ അഭ്യർത്ഥന പ്രകാരമാണ് താൻ പ്രാണയുടെ സെറ്റിൽ എത്തുന്നതെന്ന് ജൂലി പറയുന്നു. കുമളിയിലായിരുന്നു ഷൂട്ട്.
രാത്രി കുമളിലെത്തിയ തനിക്ക് താമസിക്കാൻ ഒരു റൂമിന് വേണ്ടി കുറേയധികം കാത്തിരിക്കേണ്ടിവന്നു. അവസാനം സലീം വില്ലയിൽ വൃത്തിഹീനമായ ഒരു മുറി തന്നു. രണ്ടാഴ്ചത്തേക്ക് അല്ലേ ഉള്ളുയെന്ന് കരുതി, പ്രൊഡക്ഷൻ ടീമിനോട് പറഞ്ഞു, ആ മുറിയിൽ താമസിക്കുന്നതിന് കുഴപ്പമില്ല, പക്ഷെ നാളെതന്നെ, താനുള്ളപ്പോൾ വന്ന് റൂം ക്ലീൻ ചെയ്ത് തരണമെന്ന്. അത് അവർ അംഗീകരിക്കുകയും ചെയ്തു. തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മുറിയിലെത്തിയപ്പോഴും, മുറി തുറന്നിട്ടിരിക്കുന്നു, ഒരു ദിവസം തന്റെ വിലപിടിപ്പുള്ള വസ്ത്രങ്ങളും പെർഫ്യൂംസും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടു. വിഷയം പ്രൊഡക്ഷൻ കൺട്രോളറെ അറിയിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. പതിനഞ്ചാം തിയതി ഷൂട്ടിംഗ് ആറ് മണിക്ക് കഴിഞ്ഞു.
ആറേ കാലോടെ നിത്യമേനോനും പോയി. ഏഴരയായിട്ടും തനിക്ക് പോകാനുള്ള വാഹനം വന്നില്ല. വാഹനം വന്നപ്പോൽ നിത്യ മേനോന്റെ മറ്റ് സ്റ്റാഫുകളും വാഹനത്തിൽ ഉണ്ട്. ഒപ്പം കൺട്രോളറുടെ അസിസ്റ്റന്റ് ഷിഞ്ചുവും വാഹനത്തിൽ തനിക്കൊപ്പം കയറി. വാഹനം നീങ്ങിത്തുടങ്ങിയപ്പോൾ അവർ ചോദിക്കുന്നത്, നിത്യമേനോൻ വിവാഹിതയാണോ എന്ന്. താമസസ്ഥലത്ത് എത്തിയിട്ട് സംസാരിക്കാമെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ, തന്റെ കാണാതായ സാധനങ്ങളെക്കുറിച്ച് പരാതിപ്പെടാൻ സലീം വില്ലയുടെ ഉടമയെ കാണണമെന്ന് ആവശ്യപ്പെട്ടു.
അപ്പോഴാണ് നിക്സൺ എന്ന പ്രൊഡക്ഷൻ ലോക്കൽ കോർഡിനേറ്റർ അവിടെയെത്തിയത്. പിന്നീട് ‘നിന്റെ പ്രശ്നം എന്താടീ’ എന്ന് പറഞ്ഞ് കുറെ തെറി പറയുകയും, ജൂലിയെ പ്രോസ്റ്റിറ്റിയൂട്ടെന്ന് വിളിക്കുകയെല്ലാം ചെയ്തു. എന്തിനേറെ, ജൂലിയെ ലൈംഗികമായി അവർ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വരെ ജൂലി പറഞ്ഞു.
നിത്യ മേനോന്റെ അസിസ്റ്റന്റസ് ഉണ്ടായിരുന്നിട്ടും താൻ ഒറ്റപ്പെട്ട സ്ത്രീയാണെന്ന് ജൂലിക്ക് മനസ്സിലായി.
പിന്നീട് നിത്യ മേനോൻ ജൂലിയെ വിളിക്കുകയും കൊച്ചിയിലേക്ക് തിരിച്ചു പൊയ്ക്കൊള്ളാനും, അവിടെ വന്നിട്ട് സംസാരിക്കാമെന്നും അറിയിച്ചു.
തന്നെ വിളിച്ചുവരുത്തിയ ആളുതന്നെ പറഞ്ഞു മിണ്ടാതെ പോയ്ക്കോളാൻ. ഇതോടെ ഒറ്റപ്പെടൽ ശരിക്കും താൻ അറിഞ്ഞെന്നും ജൂലി പറയുന്നു.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രമായ മെർസലിലും മേക്കപ്പ് ചെയ്തത് ജൂലിയായിരുന്നു.
sexual harrassment against make up artist julie julian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here