ആമിയില്‍ പൃഥ്വിയില്ല, പകരം ടൊവീനോ തോമസ്

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിയ്ക്ക് പകരം ടൊവീനോ തോമസ്. പൃഥ്വി ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ കാരണം വ്യക്തമല്ല. മഞ്ജുവാര്യരാണ് ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യുന്നത്. മുരളി ഗോപിയാണ് മഞ്ജുവാര്യരുടെ ഭര്‍ത്താവായി എത്തുന്നത്. അതിഥി വേഷത്തില്‍ പൃഥ്വി ഈ ചിത്രത്തില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഈ വേഷമാണ് ഇപ്പോള്‍ ടൊവീനോ ചെയ്യുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ നിരന്തരമായി വിവാദത്തില്‍പ്പെട്ട ചിത്രമാണ് ആമി. വിദ്യാബാലനെയായിരുന്നു ആദ്യം പ്രധാന വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നാണ് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. പിന്നീടാണ് മഞ്ജു വാര്യര്‍ ഈ വേഷത്തിലെക്ക് പരിഗണിക്കുപ്പെടുന്നത്.
അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. റാഫേല്‍ പി തോമസ്, റോബന്‍ റോച്ച എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മധു നീലകണ്ഠനാണ് ക്യാമറ. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here