യുവതിയെ അജ്ഞാതർ വെടിവച്ചു കൊന്നു

woman shot dead at delhi

ആരാധനാലയത്തിൽനിന്നു മടങ്ങും വഴി ഭർത്താവിന്റെയും കുട്ടിയുടേയും മുന്നിൽവച്ച് യുവതി വെടിയേറ്റു മരിച്ചു. ഡൽഹി സ്വദേശി പങ്കജ് മെഹ്‌റയുടെ ഭാര്യ പ്രിയ മെഹ്‌റയാണ് കൊല്ലപ്പെട്ടത്. രോഹ്നി ജയിലിനു സമീപം ഇന്നു രാവിലെയാണ് സംഭവം.

ആരാധനാലയത്തിൽനിന്നു മടങ്ങും വഴി കാർ തടഞ്ഞു നിർത്തിയാണ് ആക്രമണം. ഭർത്താവിനു നേരെയാണ് അക്രമികൾ ആദ്യം നിറയൊഴിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പിന്നീട് പ്രിയയ്ക്കു നേരെയും വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ പ്രിയ തൽക്ഷണം മരിച്ചു.

കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ല.

woman shot dead at delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top