കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ ഒാമന മരണപ്പെട്ടതായി സൂചന

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ കേസിലെ പ്രതി ഡോ. ഒാമന മരണപ്പെട്ടുവെന്ന് സൂചന. മലേഷ്യയില്‍ നിന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു ഓമന.1996 ജൂലൈ ഒന്നിനാണ് പയ്യന്നൂരിലെ കരാറുകാരനായ കാമുകന്‍ മുരളീധരനെ ഊട്ടിലെ ലോഡ്ജില്‍ വച്ച് ഓമന കൊലപ്പെടുത്തുന്നത്. 2001 ജനുവരിയിലാണ് ഓമന ജാമ്യത്തിലിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ 16കൊല്ലമായി ഇവര്‍ ഒളിവിലായിരുന്നു.കൊലപാതകം നടക്കുമ്പോള്‍ 43 വയസുണ്ടായിരുന്നു ഡോ. ഓമനയ്ക്ക്. ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരന്‍ എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്. അയാള്‍ തന്നില്‍ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയത് എന്നാണ് അന്ന് ഓമന പൊലീസിന് നല്‍കിയ മൊഴി.
dr omana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here