രാഷ്ട്രീയ പ്രവർത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് ജഗദീഷ്

jagadish about politics

രാഷ്ട്രീയപ്രവർത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് നടൻ ജഗദീഷ്. മുംബൈ ഷണ്മുഖാനന്ദ ഹാളിൽ നടന്ന പൊതുപരിപാടിയിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു ജഗദീഷ്.

തെരഞ്ഞെടുപ്പിൽ മത്സരിച്ചത് തനിക്കു പറ്റിയ ഒരു അബദ്ധമായാണ് ജഗദീഷ് വെളിപ്പെടുത്തിയത്. രാഷ്ട്രീയപ്രവർത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്നും 24 ജനസേവകനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാർട്ട് ടൈമായി മാത്രം രാഷ്ട്രീയത്തെ കാണാനാകില്ലെന്നും അതുകൊണ്ട് തന്നെ തനിക്കു പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും ജഗദീഷ് വ്യക്തമാക്കി.
തനിക്ക് വശമുള്ള ചില പൊടിക്കൈകൾ കൊണ്ട് സദസിനെ രസിപ്പിച്ചാണ് ജഗദീഷ് വേദി വിട്ടത്.

 

jagadish about politics

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top