ധോണിയെ പുറത്താക്കാൻ ശ്രമം നടന്നിരുന്നു; വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

മഹേന്ദ്രസിങ് ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ ശ്രമം നടന്നുവെന്നും, അതിനെ എതിർത്ത് പരാജയപ്പെടുത്തിയതായും എൻ ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.
ബിസിസിഐ അദ്ധ്യക്ഷനായിരുന്ന കാലത്താണ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ മൊഹീന്ദർ അമർനാഥ് കരുക്കൾ നീക്കയതെന്ന് ശ്രീനിവാസൻ പറയുന്നു.
1983ന് ശേഷം 2011ൽ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ അധികംവൈകാതെ എന്തടിസ്ഥാനത്തിലാണ് പുറത്താക്കുകയെന്ന്, ശ്രീനിവാസൻ, അമർനാഥിനോട് ചോദിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ പുതിയ പുസ്തകമായ ഡെമോക്രസീസ് ഇലവനിലാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.
ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുള്ളയാളാണ് ശ്രീനിവാസനെന്ന് സർദേശായിയുടെ പുസ്തകത്തിൽ ധോണി വ്യക്തമാക്കുന്നുണ്ട്. ധോണിയും ശ്രീനിവാസനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള ഭാഗത്തിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ഐപിഎല്ലിൽ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പർ കിങ്‌സ് താരമായിരുന്നു ധോണി. ടീമിന്റെ ഉടമസ്ഥതയിൽ ധോണിക്കും പങ്കുള്ളതായി വിവാദം ഉയർന്നിരുന്നു.
sreenivasan on dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here