Advertisement

മിന്ത്രക്കെതിരെ ഇ.ഡി; 1,654 കോടിയുടെ തട്ടിപ്പിന് കേസെടുത്തു

7 hours ago
2 minutes Read

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രയ്ക്കെതിരെ കേസെടുത്ത് ഇഡി. ഫെമ നിയമം പ്രകാരമാണ് കേസെടുത്തത്.1,654 കോടി രൂപയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ നിയമങ്ങൾ മിന്ത്ര ലംഘിച്ചുവെന്നാണ് ഇഡി കണ്ടെത്തൽ.

മൊത്തം വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുകയും ഉപഭോക്താക്കളുമായി നേരിട്ടുള്ള വില്പന നടത്തുകയും ചെയ്‌തെന്നാണ് ആരോപണം. മിന്ത്രയുമായി ബന്ധമുള്ള വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വില്പന നടത്തിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

ഒരേസമയം മൊത്തവ്യാപാര(ബിടുബി)വും ചില്ലറ വ്യാപാര(ബിടുസി)വും നടത്തി നിയമങ്ങള്‍ മറികടക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചതായും ഇ.ഡി ആരോപിക്കുന്നു.2010ല്‍ പ്രാബല്യത്തിലായ എഫ്ഡിഐ ഭേദഗതി പ്രകാരം മൊത്ത വ്യാപാര വില്പനയുടെ 25 ശതമാനം മാത്രമെ അനുബന്ധ ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയൂ. ഈ പരിധി മിന്ത്ര ലംഘിച്ചതായാണ് പ്രധാന ആരോപണം.

Story Highlights : ED files case against Myntra over Rs 1,654 crore FDI violation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top