ഛത്തീസ്ഗഢിൽ സുരക്ഷാ സേന മൂന്നു നക്‌സലുകളെ വധിച്ചു

three naxalites killed at chattisgarh

ഛത്തീസ്ഗഢിലെ രാജ്‌നന്ദഗോൺ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ മൂന്ന് നക്‌സലുകളെ വധിച്ചു. കോപൻകട്ക ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടലെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു ഏറ്റുമുട്ടൽ.

ആന്റി നക്‌സൽ ഓപറേഷന്റെ ഭാഗമായി സുരക്ഷാസേന വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇൻഡോ ടിബറ്റൻ ബോർഡർ പൊലിസുമായി ചേർന്നുള്ള സംയുക്ത തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്.

 

three naxalites killed at chattisgarh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top