മന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്തു; മാധ്യമപ്രവർകൻ അറസ്റ്റിൽ

ചത്തീസ്ഗഢ് മന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്തുവെന്നാരോപിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് വർമയെ പൊലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ ഗാസിയാബാദിലെ വീട്ടിൽ നിന്നാണ് വർമയെ അറസ്റ്റ് ചെയ്തത്.
ചത്തീസ്ഗഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് കുമാറിനെതിരെ സെക്സ്ടേപ്പുകൾ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരായ കേസ്. വർമയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ 500ഓളം സിഡികളും പെൻഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
ബി ജെ പി സർക്കാരിനെതിരെ അന്വേഷണാത്മക റിപ്പോർട്ട് തയ്യാറാക്കികൊണ്ടിരിക്കുന്നതിനിടെയാണ് അറസ്റ്റെന്ന് വിനോദ് വർമയുടെ സഹ പ്രവർത്തകർ പറഞ്ഞു.
ഫ്രീലാൻസ് പത്രപ്രവർത്തകനായി ജോലി ചെയ്ത് വരുകയായിരുന്നു. അമർ ഉജ്വല, ബി.ബി.സി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഛത്തീസ്ഗഡിൽ മാധ്യമ പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തുന്ന എഡിറ്റോർസ് ഗിൾഡ് സംഘത്തിലെ അംഗം കൂടിയാണ്
journalist vinod varma arrested in blackmail case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here