നവംബര്‍ ഏഴിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമല്ല; കമല്‍ഹാസന്‍

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ നിരസിച്ച് നടൻ കമൽഹാസൻ രംഗത്ത്. നവംബർ ഏഴിന് ആരാധകർ തയാറാവണമെന്നാണ് കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ അറിയിച്ചത്. എന്നാല്‍ അന്ന് വലിയ ഒരു സമ്മേളനം സംഘടിപ്പിക്കുമെന്നാണ് ഇപ്പോള്‍ താരം വ്യക്തമാക്കുന്നത്.തമിഴ് വാരികയായ ആനന്ദവികടനിൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന പംക്തിയിലാണ് നവംബർ ഏഴിനായി കാത്തിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് കമൽഹാസന്‍റെ ജന്മദിനമായ നവംബർ ഏഴിന് പാർട്ടി രൂപീകരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News