Advertisement

ടെക്‌നോസിറ്റി ശിലാസ്ഥാപനം രാഷ്ട്രപതി നിർവ്വഹിച്ചു

October 27, 2017
1 minute Read
President Kovind launches Kerala's 400 acre IT Park Technocity

ടെക്‌നോപാർക്ക് വികസനത്തിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിക്ക് ശിലാസ്ഥാപനം തിരുവനന്തപുരത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവ്വഹിച്ചു. കേരളം ഇന്ത്യയുടെ ഡിജിറ്റൽ പവർഹൗസെന്ന് രാഷ്ട്രപതി ശിലാസ്ഥാപനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു. ടെക്‌നോസിറ്റി രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌നോ സിറ്റി രാജ്യത്തിന് മുതൽക്കൂട്ടെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെക്‌നോ സിറ്റിയിലെ ആദ്യ കെട്ടിടം 2019ൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പള്ളിപ്പുറം, മംഗലപുരം ഭാഗത്ത് ദേശീയപാതയ്ക്ക് ഇരുവശവുമായി 400 ഏക്കറിലാണ് ടെക്‌നോസിറ്റി പദ്ധതി നടപ്പാക്കുന്നത്. 300 ഏക്കർ ഐ.ടി., ഐ.ടി. അനുബന്ധ മേഖലകളിലുള്ള വികസനത്തിനായി മാറ്റിവെച്ചിട്ടുണ്ട്. 100 ഏക്കറിൽ രാജ്യത്തെ ആദ്യത്തെ നോളജ് സിറ്റിയും ഉയരും. രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ആദ്യത്തെ ഐ.ടി. കെട്ടിടം പണിതുയർത്തുന്നത്.

 

President Kovind launches Kerala’s 400 acre IT Park Technocity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top