മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുദേവ സോഷ്യൽ സൊസൈറ്റി സന്ദർശിച്ചു

സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്റിനുള്ള മൂന്ന് ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കൂടി സഹകരിച്ച് സംഘടിപ്പിക്കുന്ന 169മത് ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബസമേതം സന്ദർശിച്ചു
സൊസൈറ്റി ചെയർമാൻ സനീഷ് കൂറമുള്ളിലും ജനറൽ സെക്രട്ടറി ബിനുരാജും കൂടി ചേർന്ന് മുൻ രാഷ്ട്രപതിയെ സ്വീകരിച്ചു, ഇന്നത്തെ കാലഘട്ടത്തിൽ ഗുരുദേവന്റെ ആശയങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!
കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി മഠം സ്വാമിമാരുടെയും പ്രമുഖ വ്യവസായിയും BKG ഹോൾഡിങ് ചെയർമാനുമായ K.G ബാബുരാജിന്റെയും സാന്നിധ്യത്തിൽ സിനിമാതാരം നവ്യ നായർ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിച്ചും സംസാരിച്ചു.
Story Highlights: Ramnath Kovinth visited Gurudeva Social Society
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here