Advertisement

വീല്‍ ചെയറിലിരുന്നും അവസാനമായി പറഞ്ഞത് നോവല്‍ എഴുതി തീര്‍ക്കണമെന്ന്

October 27, 2017
1 minute Read
punathil

യാ അയ്യുഹന്നാസ് (ജനങ്ങളേ…) ആ നോവല്‍ എഴുതി തീര്‍ക്കണം, കൈ വഴങ്ങുന്നില്ല.മറ്റാരെയെങ്കിലും കൊണ്ട് എഴുതിക്കണം. 2016ല്‍ പ്രിയ സുഹൃത്തും എഴുത്തുകാരനുമായ എം മുകുന്ദന്‍ കാണാനെത്തിയപ്പോള്‍ വീല്‍ ചെയറിലിരുന്ന് മാധ്യമപ്രവര്‍ത്തകരോടായി പുനത്തില്‍ പറഞ്ഞതാണിത്. അവശനായിരുന്നിട്ടും കാണാനെത്തുന്നവരോട് ആവേശത്തോടെ ഈ നോവലിനേയും സാഹിത്യത്തേയും കുറിച്ച് സംസാരിക്കുമായിരുന്നു അദ്ദേഹം. എന്നാല്‍ അവശത വിടാതെ പിന്തുടര്‍ന്നതോടെ സന്ദര്‍ശകരില്‍ നിന്ന് പൂര്‍ണ്ണമായി അകന്ന് കഴിയുകയായിരുന്നു. ഈ പിന്മാറ്റമാണ് ചില മാധ്യമങ്ങളില്‍ വീട്ടു തടങ്കലായി ചിത്രീകരിക്കപ്പെട്ടത്.  എന്നാല്‍ അത് വീട്ടു തടങ്കലായിരുന്നില്ല. മറിച്ച് വാക്കുകള്‍ വച്ച് ജീവിത ഗന്ധിയായി സംസാരിക്കുകയും, എഴുതുകയും ചെയ്ത തന്റെ അവശതയാര്‍ന്ന അവസ്ഥ മറ്റുള്ളവര്‍ കാണുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല, ആരേയും കാണാറില്ല, ഒന്നും വായിക്കാറില്ല, ടിവി തുറക്കാറില്ല. സ്വയം തീര്‍ത്തതും ഒറ്റപ്പെട്ടതുമായ ജീവിതമാണ് അവസാന കാലത്ത് അദ്ദേഹം നയിച്ചിരുന്നതെന്ന് പറയാം.

പുനത്തിലിന്‍െറ ഓര്‍മകളും സൗഹൃദങ്ങളും ജീവചരിത്രവും ആത്മകഥാ കുറിപ്പുകളും അടങ്ങുന്ന സമ്പൂര്‍ണ ഓര്‍മപുസ്തകം 2016മെയ് മാസത്തില്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി എം മുകുന്ദന്‍ എത്തിയപ്പോളാണ് അവസാനമായി എം മുകുന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഓര്‍മ്മക്കുറവും അദ്ദേഹത്തെ അലട്ടിയിരുന്നു.

punathil kunjabdulla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top