Advertisement

ബാങ്കുകൾ എ.ടി.എമ്മുകൾ പൂട്ടുന്നു

October 28, 2017
1 minute Read
banks shutdown ATMs

നോട്ട്‌നിരോധനത്തിന് ശേഷം ജനങ്ങൾ എ.ടി.എമ്മിനെ ആശ്രയിക്കുന്നത് കുറഞ്ഞതോടെ ബാങ്കുകൾ എ.ടി.എമ്മുകൾ പൂട്ടാനൊരുങ്ങുന്നു. കഴിഞ്ഞ ജൂണിനും ഓഗസ്റ്റിനും ഇടയിൽ പൂട്ടിയത് 358 എ.ടി.എമ്മുകളാണ്.

നഗരങ്ങളിലെ എ.ടി.എമ്മുകളാണ് പൂട്ടിയവയിലധികവും. എ.ടി.എം പരിപാലന ചെലവ് കൂടിയതും ബാങ്കുകളെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. ആകെ എ.ടി.എമ്മുകളിൽ 0.16 ശതമാനമാണ് ഇത്തരത്തിൽ പൂട്ടിയത്.

രാജ്യത്തെ ഏറ്റവും വലിയ എ.ടി.എം ശൃംഖലയുള്ള എസ്.ബി.ഐ ഈ വർഷം ഓഗസ്റ്റിൽ എ.ടി.എമ്മുകളുടെ എണ്ണം 59,291ൽനിന്ന് 59,200ആയി കുറച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് 10,502ൽനിന്ന് 10,083ആയും എച്ച്.ഡി.എഫ്.സി ബാങ്ക് 12,230ൽനിന്ന് 12,225 ആയും എണ്ണം കുറച്ചിട്ടുണ്ട്.

banks shutdown ATMs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top