ഹോട്ടലുകൾക്ക് ബിയർ നിർമ്മിക്കാം, വിൽക്കാം

ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ നിർമ്മിച്ച് വിൽക്കാൻ അനുമതി നൽകാമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ബിയറുണ്ടാക്കി വിൽക്കാനാകുന്ന മൈക്രോ ബ്രൂവറികൾ അനുവദിക്കുന്നതു സംബന്ധിച്ചു പഠിക്കാൻ സർക്കാർ ഋഷിരാജ് സിംഗിനെ ചുമതലപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശം. ഇത് കൂടുതൽ പേർക്ക് തൊഴിൽ നൽകുമെന്നും റിപ്പോർട്ടിൽ ഉണ്ട്. അനുമതി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അതുകൂടി പരിശോധിച്ചശേഷമെ സർക്കാർ അന്തിമതീരുമാനമെടുക്കൂ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here