കഴക്കൂട്ടം ബിയർ പാർലർ സംഘർഷം; ഒന്നാം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു

കഴക്കൂട്ടം ബിയർ പാർലർ സംഘർഷത്തിൽ ഒന്നാംപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചത്. 2021 ൽ ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മുടപുരത്ത് അജിത് കൊല കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്. ( kazhakoottam beer parlour conflict culprit identified )
നിലവിൽ കഴക്കൂട്ടത്തെ ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കി വരികയാണ്. അഭിജിത്തിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. നിലവിൽ കസ്റ്റഡിയിലെടുത്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞത്. കേസിലെ മറ്റു പ്രതികൾക്കായും പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
Story Highlights : kazhakoottam beer parlour conflict culprit identified
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here