വൈദ്യുതി യൂണിറ്റിന് 14പൈസ അധികം ഈടാക്കിയേക്കും

Electricity

വൈദ്യുതി യൂണിറ്റിന് 14പൈസ അധികമായി ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കി. മൂന്ന് മാസത്തേക്ക് അധിക തുക ഈടാക്കാനാണ് അപേക്ഷ നല്‍കിയത്. സെപ്റ്റംബര്‍ മുതല്‍ മൂന്നുമാസമാണ് അധിക തുക ഈടാക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വൈദ്യുതി വാങ്ങുന്നതിന് അധികം പണം ചെലവഴിച്ചിട്ടുണ്ട് ഈ നഷ്ടം നികത്തുന്നതിനാണ് നീക്കം. ഏപ്രിലില്‍ വൈദ്യുതിനിരക്ക് യൂണിറ്റൊന്നിന് 10 മുതല്‍ 59 പൈസവരെ കമ്മിഷന്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ചാര്‍ജ്ജ് ഈടാക്കാന്‍ നീക്കം.

Electricity bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top