പാര്‍വതിയെ മിസ് ചെയ്യുന്നുവെന്ന് ഇര്‍ഫാന്‍ ഖാന്‍, ദാ എത്തിയെന്ന് പാര്‍വതി

ഞാന്‍ കണ്ണൂനീരിനെ ഇഷ്ടപ്പെടുന്നില്ല. മുബൈയില്‍ കാണാം. കൊല്‍ക്കത്തയിലെ ഡേറ്റ് ഒറ്റയ്ക്ക് അവസാനിച്ചു
ഞാന്‍ എത്തി, ഇനി കണ്ണീര്‍ വേണ്ട. ഡേറ്റിംഗിനായി വെയ്റ്റ് ചെയ്യേണ്ട!
നടന്‍ ഇര്‍ഫാന്‍ ഖാനും, പാര്‍വതിയും തമ്മിലുള്ള ഫെയ്സ് ബുക്ക് ചാറ്റിംഗ് ആണിത്. രഹസ്യമായല്ല പരസ്യമായാണെന്ന് മാത്രം!! കഴിഞ്ഞ ഒക്ടോബര്‍ 27നാണ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ പാര്‍വതിയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് താഴെ കമന്റായാണ് പാര്‍വതിയുടെ മറുപടി എത്തിയത്. പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിലെ നായകന്‍ ഇര്‍ഫാന്‍ ഖാനായിരുന്നു. ഖരിബ് ഖരിഖ് സിങ് ലെ എന്ന ഈ ചിത്രത്തിലെ പാര്‍വതിയുടെ അഭിനയം കണ്ട് ഞെട്ടിയെന്ന് ഇര്‍ഫാന്‍ ഖാന്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു.”പാര്‍വതി വലിയൊരു പ്രതിഭയാണ്. അവര്‍ക്ക് ധാരാളം ആരാധകരുണ്ട് അതുകൊണ്ട് തന്നെ എന്നെ ചിത്രത്തില്‍ ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് ചെറിയപേടിയുണ്ട്. അവരിത്രയും പ്രതിഭാധനയായ നടിയായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ഇത്ര നന്നായി വരില്ലായിരുന്നു എന്നാണ് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത്. ചിത്രം അടുത്ത ആഴ്ചയാണ് റിലീസ് ചെയ്യുന്നത്. ജയ എന്ന കഥാപാത്രത്തെയാണ് പാര്‍വതി ഇതില്‍ അവതരിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here