നൂറുവയസ്സുള്ള വൃദ്ധയെ പീഡിപ്പിച്ച് കൊന്നു

നൂറുവയസ്സുള്ള വൃദ്ധയെ പീഡിപ്പിച്ച് കൊന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റിൽ സ്ഥിതി ചെയ്യുന്ന ജാനി ഗ്രാമത്തിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
അമിതമായി മദ്യപിച്ചെത്തിയ അങ്കിത് പുനിയ എന്ന യുവാവാണ് ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സഹോദരനൊപ്പം കഴിയുകയായിരുന്ന വൃദ്ധയെ മദ്യപിച്ചെത്തിയ യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
വാർധക്യസഹജമായ അസ്വാസ്ഥ്യങ്ങൾമൂലം കിടപ്പിലായിരുന്നു വൃദ്ധ. ശബ്ദം കേൾക്കാതിരിക്കാൻ അക്രമി മുഖം പൊത്തിപ്പിടിച്ചുവെന്ന് വീട്ടുകാർ പറഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിനെ
ഏൽപ്പിച്ചു. എന്നാൽ, താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
100 year old woman raped
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here