ചീഫ് ജസ്റ്റീസ് നവനീതി പ്രസാദ് സിംഗിന്റെ പൊതു പരിപാടികൾ ബഹിഷ്‌കരിക്കാനൊരുങ്ങി അഭിഭാഷക സംഘടന

ഹൈക്കോടതിയിൽ കല്ലുകടി തുടരുന്നു .ചീഫ് ജസ്റ്റീസ് നവനീതി പ്രസാദ് സിംഗിന്റെ പൊതു പരിപാടികൾ അഭിഭാഷകർ ബഹിഷ്‌ക്കരിക്കും. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ അടിയന്തിര പൊതുയോഗമാണ് ബഹിഷ്‌ക്കരണ തീരുമാനം എടുത്തത് .രാഷ്ട്രപതി പങ്കെടുത്ത വജ്ര ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകരെ അവഗണിച്ചെന്നാന്നാരോപിച്ചാണ് ബഹിഷ്‌ക്കരണം .
ബുധനാഴ്ച നടക്കുന്ന ഹൈക്കോടതി ദിനാഘോഷവും ചീഫ് ജസ്റ്റീസിന്റെ
യാത്രയയപ്പു സമ്മേളനവും ബഹിഷ്‌ക്കരിക്കും. വജ്ര ജൂബിലി ആഘോഷച്ചടങ്ങിൽ സീനിയർ അഭിഭാഷകർക്ക് പുറകിൽ ഇരിപ്പിടം ഒരുക്കിയതിൽ പ്രതിഷേധിച്ച് ചീഫ് ജസ്റ്റീസിന്റ പൊതുപരിപാടികൾ ബഹിഷ്‌ക്കരിക്കാൻ സീനിയർ അഡ്വക്കറ്റ് അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു .അഡ്വക്കറ്റ് ജനറലിനെ പരിപാടിയിൽ നിന്ന് ആദ്യം ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു .ചീഫ് ജസ്റ്റീസ് നവംബർ 5ന് വിരമിക്കുന്നതിനാൽ ഫുൾ കോർട്ട് റഫറൻസിൽ യാത്രയയപ്പ് നൽകും .ഫുൾ കോർട്ട് റഫറൻസും ബഹിഷ്‌ക്കരിക്കാൻ തീരുമാനമുണ്ട്.
lawyers association to quit public programs of justice navneeti singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here