വാഹന രജിസ്ട്രേഷന്‍; സുരേഷ് ഗോപി എംപിയും നികുതി വെട്ടിച്ചു

പുതുച്ചേരി രജിസ്ട്രേഷന്റെ മറവില്‍ സുരേഷ് ഗോപിയും നികുതി വെട്ടിപ്പ് നടത്തി. പോണ്ടിച്ചേരിയിലെ സാധാരണക്കാര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അഡ്രസിലാണ് എംപിയായ സുരേഷ് ഗോപിയും കാറ് രജിസ്ട്രര്‍ ചെയ്തത്. ഒഡി ക്യൂ കാറാണ് ഇത്തരത്തില്‍ സുരേഷ് ഗോപി രജിസ്ട്രര്‍ ചെയ്തത്. 2010ലായിരുന്നു രജിസ്ട്രേഷന്‍. ഫ്ളാറ്റിലുള്ളവര്‍ക്ക് സുരേഷ് ഗോപിയുമായി ബന്ധമില്ല. 15ലക്ഷം രൂപയാണ് കേരളത്തില്‍ ഈ കാറ് രജിസ്ട്രര്‍ ചെയ്യുന്നതിന് അടയ്ക്കേണ്ടത്. പുതുച്ചേരിയില്‍ ഇതിന് വേണ്ടത് ഒന്നര ലക്ഷം രൂപയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News