ഉദയഭാനുവിന്റെ മുൻ കൂർ ജാമ്യാപേക്ഷ തള്ളി

രാജീവ് വധക്കേസില്‍ ഉദയഭാനുവിന്റെ മുൻ കൂർ ജാമ്യാപേക്ഷ തള്ളി. അന്വേഷണവുമായി മുന്നോട്ട് പോകാം. അറസ്റ്റിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. കീഴടങ്ങാൻ തയ്യാറെന്ന് ഉദയഭാനുവിന്റെ അഭിഭാഷകൻ അറിയിച്ചു. ഈ വാദം കോടതി അംഗീകരിച്ചില്ല. ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമാണെന്നും എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റീസ് എ ഹരിപ്രസാദിന്റേതാണ് ഉത്തരവ്. ഉദയഭാനുവിന്റെ അറസ്റ്റ് വിലക്കിയ മുൻ ഇടക്കാല ഉത്തരവിനെ കോടതി വിമർശിച്ചു.
ഉദയഭാനുവിനെതിരെ തെളിവും സാക്ഷിമൊഴികളും ഉണ്ടെന്ന പ്രോ സി ക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News