ഗെയിൽ നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു

മുക്കത്ത് ഗെയിൽ നിർത്തിവെച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് പണികൾ ആരംഭിച്ചത്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്.
മുക്കം എരഞ്ഞിമാവിൽ ഒരു മാസം മുമ്പാണ് ഗെയിൽ വിരുദ്ധ സമരം ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം.
അതേസമയം ഗെയിൽ വിരുദ്ധ സമരം ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് പറയുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News