സർക്കാരിന്റെ ‘മിഠായി’ പദ്ധതി; പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി നവംബർ 5

last date to register for mittai mission nov 5

18 വയസ്സിനു താഴെയുള്ള കുട്ടികൾ നേരിടുന്ന ടൈപ്പ് 1 പ്രമേഹരോഗം അകറ്റുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ ‘മിഠായി’ എന്ന സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു.

സംസ്ഥാനത്തെ ടൈപ്പ് 1 പ്രമേഹരോഗം ബാധിച്ച 18 വയസ്സിനു താഴെയുള്ളവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിന് നവംബർ 5 നു മുമ്പായി 7034000444, 7034000888 എന്നീ നമ്പറുകളിൽ ബന്ധപെടണമെന്ന് അധികൃതർ അറിയിച്ചു.

പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെയുള്ള സമയങ്ങളിൽ വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണെന്നും മിഷൻ അറിയിച്ചു.

last date to register for mittai mission nov 5

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top