ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെ ഇന്ന് ചാലക്കുടി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉദയഭാനുവിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. തൃശൂര്‍ ഡിസി ആര്‍ ബി ഡി വൈ എസ് പി ഷംസുദീനാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കീഴടങ്ങിയതാണെന്നാണ് ഉദയഭാനുവിന്റെ കുടുംബക്കാര്‍ വ്യക്തമാക്കിയതെങ്കിലും പോലീസ് ഇത് നിഷേധിച്ചു.
വസ്തു ഇടപാടിനായി നല്‍കിയ 70 ലക്ഷം രൂപ തിരികെ ലഭിക്കാതെ വന്നതോടെ ഗുണ്ടകളെ ഉപയോഗിച്ച് രേഖകളില്‍ ഒപ്പിടിക്കാനുള്ള ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Udayabhanu
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News