മരിയ ഷറപ്പോവയ്‌ക്കെതിരെ എഫ്‌ഐആർ

FIR against maria sharapova

ആഡംബര ഭവനനിർമ്മാണ തട്ടിപ്പുകേസിൽ ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ എഫ്‌ഐആർ. ഷറപ്പോവയ്ക്കും ഗുഡ്ഗാവ് ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിയായ ഹോംസ്റ്റഡ് ഇൻഫ്രാസ്ട്രക്ച്ചറിനുമെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ദില്ലി മെട്രോ പൊളിറ്റൻ കോടതി മജിസ്‌ട്രേറ്റ് രാജേഷ് മാലിക് ഇത്തരവിട്ടത്.

2016ൽ നിർമ്മാണം പൂർത്തിയാകുമെന്ന് വാഗ്ദാനം ചെയ്ത പദ്ധതി നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്‌ലാറ്റ് ബുക്ക് ചെയ്ത ഭവാന അഗർവാൾ നൽകിയ പരാതിയിലാണ് കോടതിയുടെ നിർദേശം. ഭവനപദ്ധതിയെ ഷറപ്പോവ പിന്തുണച്ചതായും പദ്ധതിക്ക് ഷറപ്പോവയുടെ പേരിട്ടത് തെറ്റിധാരണ സൃഷ്ടിച്ചെന്നും കോടതി നിരീക്ഷിച്ചു.

FIR against maria sharapova

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top