മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണം; നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.മൊബൈൽ ഉപഭോക്താക്കളെ പരിഭ്രാന്തരാക്കാതെ കാര്യങ്ങൾ കൃത്യമായി അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.
ആധാർ നിര്ബന്ധമാക്കുന്നതിന് എതിരായ ഒരു കൂട്ടം ഹർജികൾ പരിഗണിച്ച കോടതി മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി.
ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അടുത്ത വർഷം ഫെബ്രുവരി ആറ് വരെ ഇതിന് സമയം അനുവദിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയിൽ കേന്ദ്രം സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
നിലവിൽ ഉള്ള ബാങ്ക് അക്കൗണ്ടുകൾ മാർച്ച് 31 നകം ആധാറുമായി ബന്ധിപ്പിക്കണം.ആധാർ ഇല്ലാത്തതിന്റെ പേരിൽ രാജ്യത്ത് ഒരിടത്തും പട്ടിണി മരണം ഉണ്ടായിട്ടില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.ആധാറിനെതിരായ ഹർജികൾ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് കൈമാറി.ഈ മാസം അവസാനം ഭരണഘടനാ ബെഞ്ച് ഹര്ജികളിൽ വാദം കേൾക്കും.
Supreme Court refuses interim stay on linking Aadhaar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here