ഗെയില്‍; സമരക്കാര്‍ക്ക് സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണം

police

കോഴിക്കോട് ജില്ലയില്‍ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വക്ഷി യോഗത്തില്‍ സമര സമിതിയ്ക്ക് ക്ഷണം. രണ്ട് പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കാന്‍ കോഴിക്കോട് കളക്ടര്‍ക്ക് നിര്‍ദേശം ലഭിച്ചു. ജനപ്രതിനിധികളേയും, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളേയും മാത്രം വിളിക്കാനായിരുന്നു ജില്ലാ കളക്ടര്‍ക്ക് മന്ത്രി എസി മൊയ്തീന്‍ ആദ്യം നിര്‍ദേശം നല്‍കിയിരുന്നത്. ഇതില്‍ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് സമരക്കാരെ കൂടി പങ്കെടുപ്പിക്കാന്‍ തീരുമാനം ആയത്. സമര സമിതി പ്രതിനിധികളെ പങ്കെടുപ്പിച്ചില്ലെങ്കില്‍ യുഡിഎഫ് പങ്കെടുക്കില്ലെന്ന് സൂചനയുണ്ടായിരുന്നു.

തിങ്കളാഴ്ച കോഴിക്കോട് കളക്ട്രേറ്റിലാണ് സര്‍വകക്ഷി യോഗം നടക്കുന്നത്. മുക്കത്ത് ഗെയില്‍ പദ്ധതിയ്ക്കെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തവരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തത് വിവാദമായിരുന്നു. സമരം ഉണ്ടാക്കിയത് തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടന്നിരുന്നു.

Gail All-party meeting on Monday

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top