കൊല്ലത്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; യുവാവ് പിടിയില്‍

കൊല്ലം കൊട്ടിയത്ത് സ്വകാര്യ സ്ക്കൂള്‍ അധ്യാപിക കാവ്യ ലാല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ പിടിയില്‍. മയ്യനാട് കൂട്ടിക്കട സ്വദേശി അബിന്‍ പ്രദീപാണ് പിടിയിലായത്. സ്ക്കൂള്‍ കാലം തൊട്ടേ ഇരുവരും പ്രണയത്തിലായിരുന്നു. കാമുകന്‍ കൈയ്യൊഴിഞ്ഞതിന് ശേഷമാണ് കാവ്യയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആഗസ്റ്റ് 24നാണ് കാവ്യയുടെ മൃതദേഹം കണ്ടെത്തുന്നത്.
സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രദീപ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കയ്യൊഴിഞ്ഞെന്നാണ് പരാതി. മുബൈയില്‍ ഒളിച്ച് താമസിക്കുകയായിരുന്നു അബിന്‍.
kavya lal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News