സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

saudi ministry

പുതിയ മാറ്റങ്ങളോടെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തന്റെ മന്ത്രി പുനഃസംഘടിപ്പിച്ചു.സൗദി ഭരണ നേതൃത്വത്തില്‍ അഴിമതിയാരോപണത്തെ തുടര്‍ന്ന് കൂട്ട അറസ്റ്റ് നടന്നതിന് പിന്നാലെയാണ് നടപടി. പുനഃസംഘടനയില്‍ പ്രമുഖരായ പലര്‍ക്കും സ്ഥാനചലനം.പകരക്കാരായി പുതിയ ആളുകള്‍ ഇടം നേടിയിട്ടുണ്ട്. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന്‍ മിത്അബ് അബ്ദുല്ല രാജകുമാരനെ നാഷനല്‍ ഗാര്‍ഡിന്റെ ചുമതലയുള്ള മന്ത്രിപദവിയില്‍നിന്നു നീക്കി. ഖാലിദ് ഇയാഫ് ആലുമുഖ്രിന്‍ രാജകുമാരനാണു പകരക്കാരന്‍.സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം അഴിമതിക്കാര്‍ക്കെതിരേ നടത്തുന്ന നിര്‍ണായക നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
saudi ministry

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More