Advertisement

കാർട്ടൂണിസ്റ്റ് ബാലക്ക് ജാമ്യം

November 6, 2017
1 minute Read
cartoonist bala got bail

മുഖ്യ മന്ത്രി എടപ്പാടി പളനി സാമിയെയും തമിഴ്‌നാട് പോലീസ് കമ്മീഷണറെയും കാർട്ടൂണിൽ അപകീർത്തീകരമായി ചിത്രീകരിച്ച കേസിൽ അറസ്റ്റിലായ കാർട്ടൂണിസ്റ്റ് ബാലക്ക് ജാമ്യം ലഭിച്ചു. തിരുനൽവേലി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഞായറാഴ്ച ഐടി ആക്ട് പ്രകാരമാണ് ബാലയെ അറസ്റ്റ് ചെയ്തത്.

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് കളക്ടറേറ്റിന്റെ മുന്നിൽ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധികാരികൾ മൗനം പാലിക്കുന്നതിനെ വിമർശിച്ചായിരുന്നു കാർട്ടൂൺ. മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും പോലീസ് മേധാവിയുടെയും നഗ്‌ന ചിത്രങ്ങളിൽ സ്വാകാര്യ ഭാഗങ്ങൾ കറൻസി നോട്ടുകൾക്കൊണ്ട് മറച്ച നിലയിലും മുൻപിലായി കത്തുന്ന ശരീരവുമായി നിൽക്കുന്ന കുട്ടിയെയുമാണ് ബാല കാർട്ടൂണിൽ ചിത്രീകരിച്ചത്.

കുട്ടിയുടെ ജീവന് വില നൽകാതെ കാശിനു പുറകെ പോകുന്ന ഉദ്യോഗസ്ഥ അധികാര കേന്ദ്രങ്ങളെ കണക്കറ്റ് വിമർശിക്കുന്നതായിരുന്നു കാർട്ടൂൺ.

 

cartoonist bala got bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top